ഡോ. മനോജ് ജോൺസൺ കെജിഒയു സംസ്ഥാന പ്രസിഡന്റ്
01:17 AM Jan 17, 2022 | Deepika.com
കോട്ടയം: കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ (കെജിഒയു)സംസ്ഥാന പ്രസിഡന്റായി ഡോ.മനോജ് ജോണ്‍സനെയും ജനറൽ സെക്രട്ടറിയായി കെ.ജെ. കുര്യാക്കോസിനെയും തെരഞ്ഞെടുത്തു. കെ.സി. സുബ്രഹ്മണ്യനാണ് ട്രഷറർ. വി. എം. ശ്രീകാന്ത്, ബി. ഗോപകുമാർ, എ. അബ്ദുൽ ഹാരിസ്, ബീന പൂവത്തിൻ (വൈസ് പ്രസിഡന്റുമാർ) വി. എം. ഷൈൻ, ജി. ദിലീപ്, പി. ഐ. സുബൈർ കുട്ടി, എസ്. അനിൽകുമാർ, ഡോ. ജി. ആർ. ഹരികൃഷ്ണകുമാർ കെ. ജോണ്സണ് (ജോയിന്റ് സെക്രട്ടറിമാർ) സി. ബ്രിജേഷ് ( ലീഗൽ സർവീസ് സെക്രട്ടറി).