മണിമല: ഓട്ടോ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മണിമല ചെന്നാമറ്റം കൃതിക അജേഷ് (മൂന്ന്) മരിച്ചു. കരിക്കാട്ടൂർ ആഞ്ഞിലിമൂട്ടിൽ കഴിഞ്ഞ ദിവസം രാത്രി 7.30നായിരുന്നു അപകടം.
സ്കൂട്ടറിൽ ഓട്ടോ ഇടിച്ചിട്ട് നിർത്താതെ പോവുകയായിരുന്നു. പിന്നീട് പൊന്തൻപുഴയിൽ ഓട്ടോ ഇടിച്ചു മറിഞ്ഞ് ഡ്രൈവർ പുതുപറമ്പിൽ ബിനോയിക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന കൃതിക ഇന്നലെ രാവിലെയാണ് മരണമടഞ്ഞത്.
നിയന്ത്രണം നഷ്ടപ്പെട്ട് വരുന്ന ഓട്ടോറിക്ഷാ കണ്ട് എതിർവശത്ത് പരമാവധി ഒതുക്കി നിർത്തിയെങ്കിലും ഓട്ടോ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവർ ബിനോയിക്കെതിരെ മണിമല പോലീസ് കേസെടുത്തു. വല്ല്യച്ഛനും വല്ല്യമ്മയ്ക്കുമൊപ്പം കൊച്ചുമക്കൾ മണിമലയ്ക്ക് പോകവേ എതിർദിശയിൽനിന്ന് വന്ന ഓട്ടോ കലുങ്കിൽ സ്കൂട്ടറുമായി കൂട്ടിയിടിച്ച് നാലുപേർക്കു പരിക്കേറ്റിരുന്നു.
വല്ല്യച്ഛൻ ഗോപിയുടെ വാരിയെല്ല് ഒടിഞ്ഞ് സാരമായി പരിക്കേറ്റു. ഒരു കുട്ടിയുടെ കാലിന് ഒടിവുണ്ട്.
ഓട്ടോ ഇടിച്ച് ചികിത്സയിലായിരുന്ന മൂന്നുവയസുകാരി മരിച്ചു
01:17 AM Jan 17, 2022 | Deepika.com