മൂന്നാഴ്ചക്കുള്ളിൽ അതിതീവ്ര കോവിഡ് വ്യാപനത്തിനു സാധ്യത: മന്ത്രി
01:33 AM Jan 16, 2022 | Deepika.com
പത്തനംതിട്ട: സംസ്ഥാനത്ത് മൂന്നാഴ്ചയ്ക്കുള്ളിൽ അതിതീവ്ര കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മരുന്നുക്ഷാമം ഉണ്ട് എന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഇത്തരം വാർത്തകൾക്ക് പിന്നിൽ മരുന്ന് കമ്പനികളുടെ സമ്മർദം ഉണ്ടോ എന്ന് പരിശോധിക്കുമെന്നും വീണാ ജോർജ് പറഞ്ഞു.