ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലുള്ള ജില്ലകളിൽ കൂടുതൽ നിയന്ത്രണം
01:33 AM Jan 16, 2022 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 20-ൽ കൂടുതലുള്ള ഉള്ള ജില്ലകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ഇങ്ങനെയുള്ള ജില്ലകളിൽ പൊതുപരിപാടികളിൽ 50 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ല. എന്നാൽ ടിപിആർ ഇത്തരം സ്ഥലങ്ങളിൽ 30-നു മേൽ ആയാൽ ഒരു പൊതുപരിപാടികളും അനുവദിക്കില്ലെന്നും സർക്കാർ ഉത്തരവിറക്കി. മതപരമായ ചടങ്ങുകൾക്കും ഇതു ബാധകമാണ്.