കൊച്ചി: പി.വി. അന്‍വര്‍ എംഎല്‍എയുടെയും കുടുംബാംഗങ്ങളുടെയും പേരില്‍ മലപ്പുറത്തും കോഴിക്കോട്ടുമുള്ള അധികഭൂമി തിരിച്ചു പിടിക്കാനുള്ള നടപടി അഞ്ചു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. അന്‍വറിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള അധികഭൂമി കണ്ടെത്തി പിടിച്ചെടുക്കാന്‍ 2021 മാര്‍ച്ച് 24ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇതു നടപ്പാക്കാത്തത് ചോദ്യം ചെയ്ത് മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മയുടെ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ഷാജി നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ജസ്റ്റീസ് രാജവിജയരാഘവനാണ് ഈ ഉത്തരവു നല്‍കിയത്.
അന്‍വറിന്റെ അധികഭൂമി അഞ്ചു മാസത്തിനകം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി
01:33 AM Jan 16, 2022 | Deepika.com