കൊച്ചി: കേരള ഹൈക്കോടതി നാളെ മുതല്‍ വീണ്ടും പൂര്‍ണമായും ഓണ്‍ലൈന്‍ സിറ്റിംഗിലേക്ക് മാറും. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് മുഴുവന്‍ ബെഞ്ചുകളിലും വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന കേസുകള്‍ പരിഗണിക്കുമെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കോടതി മുറിയില്‍ കക്ഷികളുടെ അഭിഭാഷകര്‍ നേരിട്ട് ഹാജരായി വാദം നടത്തേണ്ട കേസുകളുടെ കാര്യത്തില്‍ അതത് ജഡ്ജിമാര്‍ തീരുമാനമെടുക്കും. പൊതുജനങ്ങള്‍ക്കു കോടതിയില്‍ പ്രവേശനമുണ്ടാവില്ല. ഹൈക്കോടതി ജീവനക്കാര്‍ ഹാജരാകുന്ന കാര്യത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തും.
ഹൈക്കോടതി നാളെ മുതല്‍ ഓണ്‍ലൈന്‍ സിറ്റിംഗിലേക്ക്
01:33 AM Jan 16, 2022 | Deepika.com