തിരുവനന്തപുരം: മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആൻഡ് വീഡിയോ പാര്‍ക്കില്‍ ഭിന്നശേഷിക്കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ പുതിയ ബാച്ചിലേക്കുള്ള അഡ്മിഷന് ആരംഭിച്ചു.
കലാപരമായി കഴിവുകളുള്ളവരോ അഭിരുചിയുള്ളവരോ ആയ 14നും 24 നുമിടയില്‍ പ്രായമുള്ള ഭിന്നശേഷിക്കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. പ്രവേശനം സൗജന്യമാണ്.
www.differentartcentre.com എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്നവര്‍ കലാപ്രകടനത്തിന്റെ രണ്ട് മിനിറ്റില്‍ കവിയാത്ത ഒരു വീഡിയോ വ്യക്തിഗത വിവരങ്ങളടക്കം 9188522198 എന്ന നമ്പരില്‍ വാട്ട്സ്ആപ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447768535 .
ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ പുതിയ ബാച്ച് അഡ്മിഷന് ആരംഭിച്ചു
01:33 AM Jan 16, 2022 | Deepika.com