തിരുവനന്തപുരം: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പരിശീലന പദ്ധതിയായ KOOL (KITEs Open Online Learning) ന്റെ ഏഴാം ബാച്ചിലെ സ്കില്‍ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിലെ 2475 അധ്യാപകരില്‍ 2358 പേര് (95.2%) കോഴ്സ് വിജയിച്ചു.
അധ്യാപകരുടെ പ്രൊബേഷന്‍ പ്രഖ്യാപിക്കുന്നതിന് ’കൂള്‍’ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കി ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്.
വിവിധ ബാച്ചുകളിലായി 15611 അധ്യാപകര്‍ ഇതുവരെ കോഴ്സ് പൂര്‍ത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ല്‍ ലഭ്യമാണ്.
ഒഇസി വിഭാഗങ്ങൾക്ക് സ്കോളർഷിപ്പ്
സംസ്ഥാനത്തിനു പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഐഐടി, ഐഐഎം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/ റിസർവേഷൻ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് പഠിക്കുന്ന സംസ്ഥാനത്തെ ഒഇസി വിഭാഗം വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് നൽകുന്ന ഒഇസി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
www.egrantz.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിശദാംശങ്ങൾ അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in ൽ ലഭ്യമാണ്. അവസാന തീയതി ഫെബ്രുവരി 20. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടണം. കൊല്ലം മേഖലാ ഓഫീസ് 0474 2914417, എറണാകുളം മേഖലാ ഓഫീസ് 0484 2429130, കോഴിക്കോട് മേഖലാ ഓഫീസ് 0495 2377786.
"കൂള്‍’ സ്കില്‍ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; 95.2% വിജയം
01:33 AM Jan 16, 2022 | Deepika.com