തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 5,038 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 68,427 സാന്പിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.36 ശതമാനം.
ഇന്നലെ 35 മരണം സ്ഥിരീകരിച്ചു. 77 മുൻ മരണങ്ങളും കോവിഡ് പട്ടികയിൽ പെടുത്തി. ഇതോടെ ആകെ മരണം 42,014 ആയി. 4,039 പേർ രോഗമുക്തി നേടി. 40,959 പേർ നിലവിൽ ചികിത്സയിലുണ്ട്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 773, എറണാകുളം 764, കോഴിക്കോട് 615, കോട്ടയം 453, കൊല്ലം 432, തൃശൂർ 425, കണ്ണൂർ 327, പത്തനംതിട്ട 261, വയനാട് 203, മലപ്പുറം 202, ആലപ്പുഴ 200, ഇടുക്കി 183, പാലക്കാട് 108, കാസർഗോഡ് 92.
സംസ്ഥാനത്ത് 5,038 പേർക്കു കോവിഡ്
01:15 AM Dec 09, 2021 | Deepika.com