കൊച്ചി: വ്യാജ റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തിപ്പുകാരന് പിടിയില്‍. ചിറ്റൂര്‍ റോഡില്‍ കുമാര്‍ ട്രാവല്‍സ് എന്ന സ്ഥാപനം നടത്തിയിരുന്ന കൊടുങ്ങല്ലൂര്‍ വെള്ളംപത്തുവീട്ടില് ബാലകൃഷ്ണനെ (77) യാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റു ചെയ്തത്.
വിദേശജോലിക്ക് ആളുകളെ കൊണ്ടുപോകുന്നതിനുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സിന്റെ ലൈസന്‍സ് ഇല്ലാതെയായിരുന്നു ഇയാൾ റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തിയിരുന്നത്.
കോവിഡ് കാലമായതിനാല്‍ വിദേശത്ത് ജോലിക്കായി ധാരാളം ആളുകളെ ആവശ്യമുണ്ടെന്ന രീതിയില്‍ പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്. സെന്‍ട്രല്‍ എസിപി ജയകുമാര്‍, സെന്‍ട്രല്‍ സിഐ വിജയശങ്കര്‍, എസ്ഐമാരായ ആനി ശിവ, ഫുള്‍ജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
വരുംദിവസങ്ങളില്‍ എറണാകുളത്തും പരിസരത്തും ലൈസന്‍സ് ഇല്ലാതെ ഇത്തരത്തിലുള്ള വിദേശ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് കര്‍ശന പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.
വിദേശജോലിക്കായി വ്യാജ റിക്രൂട്ട്മെന്റ്: സ്ഥാപനമുടമ പിടിയില്‍
11:25 PM Dec 08, 2021 | Deepika.com