ആലുവ: ആചാര്യശ്രീ സച്ചിദാനന്ദ ഭാരതി നയിക്കുന്ന കേരള ധര്മരാജ്യവേദിയുടെ (ഡിആര്‍വി) ആഭിമുഖ്യത്തില്‍ സര്‍വ ധര്‍മ ശാന്തി സംഗമം (എസ്ഡിഎസ്എസ് 2021) ആലുവ വൈഎംസിഎയില്‍ 10, 11 തീയതികളില്‍ നടക്കും. സര്‍വമത ഐക്യത്തിനും ലോക സമാധാനത്തിനുമായി തുടങ്ങിയ ത്യാഗാര്‍ച്ചന മഹായജ്ഞത്തിന്റെ ഭാഗമായാണു സംഗമം സംഘടിപ്പിക്കുന്നത്.
പത്തിനു രാവിലെ പത്തിനു സീറോ മലങ്കര മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും.
സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് കുര്യന് ജോസഫ്, മലങ്കര ഓര്‍ത്തഡോക്സ് സഭ എക്യുമെനിക്കല്‍ കമ്മീഷന് പ്രസിഡന്റ് കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, ഡിആര്‍വി സ്ഥാപകനും ദേശീയ കണ്‍വീനറുമായ ആചാര്യ സച്ചിദാനന്ദ ഭാരതി, സിബിസി ഐ വൈസ് പ്രസിഡന്റ് ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് തുടങ്ങിയവര്‍ പ്രസംഗിക്കും.
11നു സമാപന സമ്മേളനത്തില്‍ കോഴിക്കോട് പാളയം ഇമാം ഡോ. ഹുസൈന് മടവൂര്‍ മുഖ്യാതിഥിയാകും.
റവ. ഡോ. സെബാസ്റ്റ്യന്‍ പൈനാടത്ത്, സ്വാമി ബോധേന്ദ്ര തീര്‍ഥ, ഫാ. ജോണ്‍ പുതുവ എന്നിവര്‍ പങ്കെടുക്കും. വിവിധ മതവിഭാഗങ്ങളുടെ പ്രതിനിധികള്‍ രണ്ടു ദിവസത്തെ സമ്മേളത്തില്‍ പങ്കെടുക്കുമെന്നു ചീഫ് കോ ഓര്‍ഡിനേറ്റര്‍ ഡോ. ജോര്‍ജ് സാമുവേല്‍, പ്രോജക്ട് ഡയറക്ടര്‍ അനില്‍ ജോസഫ് ക്രിസ്താനന്ദ് എന്നിവര്‍ അറിയിച്ചു.
സര്‍വധര്‍മ ശാന്തി സംഗമം ആലുവയില്‍
11:25 PM Dec 08, 2021 | Deepika.com