കണ്ണൂർ: കർഷക ക്ഷേമനിധി രജിസ്ട്രേഷനായി അക്ഷയ സെന്ററുകളിൽ കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ് ചോദിക്കുന്നുണ്ടെന്നും കൃഷി ഓഫീസറുടെ ഒരു സർട്ടിഫിക്കറ്റും ആവശ്യമില്ലെന്നും കേരള കർഷക ക്ഷേമനിധി ബോർഡ് ഡയറക്ടർ ജോസ് ചെന്പേരി പറഞ്ഞു.
ക്ഷീര കർഷകർക്ക് ഡെയറി എക്സ്റ്റൻഷൻ ഓഫീസറുടെ സർട്ടിഫിക്കറ്റും ആട്, താറാവ്, കോഴി കർഷകർക്ക് വെറ്ററിനറി ഡോക്ടറുടെ സർട്ടിഫിക്കറ്റും മത്സ്യക്കൃഷി നടത്തുന്നവർക്ക് ഫിഷറീസ് ഇൻസ്പെക്ടറുടെ സർട്ടിഫിക്കറ്റും മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നവർക്ക് താലൂക്ക് ഇൻഡസ്ട്രീസ് ഓഫീസറുടെ സർട്ടിഫിക്കറ്റുമാണ് നിലവിൽ ആവശ്യമുള്ളത്.
65 വയസുള്ളവർ 70 വയസ് വരെ അഞ്ചു വർഷം അംശാദായം അടയ്ക്കണം. ഒരുവർഷം 1200 വീതം അടച്ച് തുടർന്ന് 70 വയസ് പൂർത്തിയാകുമ്പോൾ പ്രതിമാസം 5000 രൂപ പെൻഷനായി ലഭിക്കും. ഇപ്പോൾ 55 വയസും അതിൽ താഴെയുള്ളവരും 60 വയസ് തികയുന്നതുവരെ അംശാദായം അടച്ചാൽ മതിയാകുമെന്നും ജോസ് ചെന്പേരി പറഞ്ഞു.
ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്യാൻ കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ് വേണ്ട
11:25 PM Dec 08, 2021 | Deepika.com