കൊച്ചി: സംസ്ഥാന കൃഷി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വെജിറ്റബിള്‍ ആൻഡ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സിലിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ അല്ലാതെ ഏജന്റുമാരോ മറ്റു വ്യക്തികള്‍ മുഖേനയോ യാതൊരുവിധ വിതരണമോ വില്പനയോ നടക്കുന്നില്ലെന്ന് വിഎഫ്പിസി പത്രക്കുറിപ്പില്‍ അറിയിച്ചു.
ചില ജില്ലകളില്‍ വിഎഫ്പിസികെയുടെ കൃഷി ബിസിനസ് കേന്ദ്രത്തിന്റെ വ്യാജ ബില്ലുകള്‍ തയാറാക്കി അംഗീകൃത ഏജന്റുമാര്‍ എന്ന് അവകാശപ്പെട്ട് ചിലര്‍ ഓര്‍ഡറുകളും അഡ്വാന്‍സ് തുകയും കൈപ്പറ്റുന്നുണ്ട്. ഇതില്‍ ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
വിഎഫ്പിസിയുടെ വിതരണം നേരിട്ട് മാത്രമെന്ന്
11:25 PM Dec 08, 2021 | Deepika.com