സപ്ലൈകോയുടെ ഓണ്‍ലൈൻ വില്പനയ്ക്കു 11നു തൃശൂരിൽ തുടക്കം

11:24 PM Dec 08, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​പ്ലൈ​​​കോ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ ഓ​​​ണ്‍ലൈ​​​ൻ വി​​​ല്പ​​​ന​​​യും ഹോം ​​​ഡെ​​​ലി​​​വ​​​റി​​​യും 11 നു ​​​തൃ​​​ശൂ​​​രി​​​ൽ തു​​​ട​​​ങ്ങും. തൃ​​​ശൂ​​​ർ ന​​​ഗ​​​ര​​​സ​​​ഭാ പ​​​രി​​​ധി​​​യി​​​ലെ മൂ​​​ന്നു സൂ​​​പ്പ​​​ർ മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളി​​​ലൂ​​​ടെ പ​​​രീ​​​ക്ഷ​​​ണാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​ണ് തു​​​ട​​​ക്കം കു​​​റി​​​ക്കു​​ന്ന​​ത്. മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി ജി.​​​ആ​​​ർ. അ​​​നി​​​ൽ അ​​​റി​​​യി​​​ച്ചു.

ഓ​​​ണ്‍ലൈ​​​ൻ വി​​​ല്പ​​​ന​​​യു​​​ടെ ര​​​ണ്ടാം ഘ​​​ട്ടം ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ മ​​​റ്റു ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളി​​​ലും മൂ​​​ന്നാം ഘ​​​ട്ടം ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​​ന് എ​​​ല്ലാ ജി​​​ല്ലാ ആ​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും നാ​​​ലാം ഘ​​​ട്ടം മാ​​​ർ​​​ച്ച് 31ന് ​​​സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ സ​​​പ്ലൈ​​​കോ സൂ​​​പ്പ​​​ർ മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളി​​​ലും ന​​​ട​​​പ്പാ​​​ക്കും.

സൂ​​​പ്പ​​​ർ മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ 10 കി​​​ലോ​​​മീ​​​റ്റ​​​ർ ചു​​​റ്റ​​​ള​​​വി​​​ൽ സാ​​​ധ​​​ന​​​വി​​​ത​​​ര​​​ണം ന​​​ട​​​ത്തും. പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​യ മി​​​ൽ​​​മ, ഹോ​​​ർ​​​ട്ടി കോ​​​ർ​​​പ്പ്, കെ​​​പ്കോ, മ​​​ത്സ്യ​​​ഫെ​​​ഡ് എ​​​ന്നി​​​വ​​​യു​​​ടെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും ഓ​​​ണ്‍ലൈ​​​ൻ വ​​​ഴി ല​​​ഭ്യ​​​മാ​​​ക്കും.

ഓ​​​ണ്‍ലൈ​​​ൻ വ​​​ഴി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്ന​​​വ​​​ർ​​​ക്ക് വാ​​​ങ്ങി​​​യ ബി​​​ല്ലി​​​ൽ അ​​​ഞ്ചു ശ​​​ത​​​മാ​​​നം ഇ​​​ള​​​വ് ന​​​ൽ​​​കും.