തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് ഓണ്‍ലൈൻ ബുക്കിംഗ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് കേന്ദ്രീകൃത കണ്ട്രോൾ റൂം തയാറായി. പബ്ലിക് ഓഫീസിൽ സജ്ജമാക്കിയ കണ്ട്രോൾ റൂമിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 11.30 നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.
ഓണ്‍ലൈൻ ബുക്കിംഗിൽ ജനങ്ങൾക്കുള്ള സംശയങ്ങൾ ദൂരീകരിക്കാവുന്ന കോൾ സെന്ററായി കണ്ട്രോൾ റൂം പ്രവർത്തിക്കും. ഇതിനായി പ്രത്യേക ഫോണ്‍ നന്പറുകളും നൽകും. ഓണ്‍ലൈൻ സംവിധാനത്തെ സഹായിക്കാൻ റസ്റ്റ് ഹൗസുകളുടെ ഏകോപനം സാധ്യമാക്കാനും കണ്ട്രോൾ റൂം വഴി ലക്ഷ്യമിടുന്നു.
റസ്റ്റ് ഹൗസ് ഓണ്‍ലൈൻ ബുക്കിംഗ് കണ്ട്രോൾ റൂം ഉദ്ഘാടനം ഇന്ന്
12:41 AM Dec 08, 2021 | Deepika.com