സൗ​ജ​ന്യ തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ൾ

12:41 AM Dec 08, 2021 | Deepika.com
തിരുവനന്തപുരം: കേ​​ര​​ള ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക മ്യൂ​​സി​​യം ക്യാ​​മ്പ​​സ്‌​​സി​​ലെ ഐ​​എ​​ച്ച്ആ​​ർ​​ഡി യു​​ടെ മോ​​ഡ​​ൽ ഫി​​നി​​ഷിം​​ഗ് സ്കൂ​​ളി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന സൗ​​ജ​​ന്യ തൊ​​ഴി​​ല​​ധി​​ഷ്ഠി​​ത കോ​​ഴ്സു​​ക​​ളി​​ൽ അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു.

ഇ​​ല​​ക്ട്രീ​​ഷ്യ​​ൻ ഡൊ​​മ​​സ്റ്റി​​ക് സൊ​​ല്യൂ​​ഷ​​ൻ​​സ്, ഫീ​​ൽ​​ഡ് ടെ​​ക്നി​​ഷ്യ​​ൻ ആ​​ൻ​​ഡ് അ​​ദ​​ർ ഹോം ​​അ​​പ്ല​​യ​​ൻ​​സ് കോ​​ഴ്സു​​ക​​ളാ​​ണ് ഡി​​സം​​ബ​​ർ അ​​വ​​സാ​​ന വാ​​രം ആ​​രം​​ഭി​​ക്കു​​ന്ന​​ത്. എ​​സ്എ​​സ്എ​​ൽ​​സി ആ​​ണ് യോ​​ഗ്യ​​ത. 18നും 45​​നു​​മി​​ട​​യി​​ലാ​​വ​​ണം പ്രാ​​യം. മൂ​​ന്നു മാ​​സ​​മാ​​ണ് കോ​​ഴ്സ് കാ​​ലാ​​വ​​ധി.

അ​​പേ​​ക്ഷ​​ക​​ർ മൂ​​ന്നു ല​​ക്ഷ​​ത്തി​​ൽ താ​​ഴെ വാ​​ർ​​ഷി​​ക കു​​ടും​​ബ വ​​രു​​മാ​​ന​​മു​​ള്ള ഒ​​ബി​​സി വി​​ഭാ​​ഗ​​ത്തി​​ൽ​​പെ​​ട്ട​​വ​​രോ ഒ​​രു ല​​ക്ഷ​​ത്തി​​ൽ താ​​ഴെ വാ​​ർ​​ഷി​​ക കു​​ടും​​ബ വ​​രു​​മാ​​ന​​മു​​ള്ള സാ​​മ്പ​​ത്തി​​ക പി​​ന്നാ​​ക്ക വി​​ഭാ​​ഗ​​ത്തി​​ൽ​​പെ​​ട്ട​​വ​​രോ ആ​​യി​​രി​​ക്ക​​ണം. കോ​​ഴ്സ് വി​​ജ​​യ​​ക​​ര​​മാ​​യി പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന​​വ​​ർ​​ക്ക് പ്ര​​തി​​മാ​​സം 1,000 രൂ​​പ സ്റ്റൈ​​പ്പ​​ന്‍റ് ല​​ഭി​​ക്കും. രേ​​ഖ​​ക​​ളു​​ടെ അ​​സ​​ലും പ​​ക​​ർ​​പ്പു​​മാ​​യി 14ന​​കം ഓ​​ഫീ​​സി​​ൽ നേ​​രി​​ട്ട് ഹാ​​ജ​​രാ​​ക​​ണം.

എ​​സ്എ​​സ്എ​​ൽ​​സി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്, റേ​​ഷ​​ൻ കാ​​ർ​​ഡ്, ര​​ണ്ടു പാ​​സ്പോ​​ർ​​ട്ട് സൈ​​സ് ഫോ​​ട്ടോ, അ​​പേ​​ക്ഷ​​ന്‍റെ പേ​​രി​​ലു​​ള്ള ബാ​​ങ്ക് പാ​​സ് ബു​​ക്ക്, ആ​​ധാ​​ർ കാ​​ർ​​ഡ് എ​​ന്നി​​വ ക​​രു​​ത​​ണം. അ​​പേ​​ക്ഷ​​ക​​ർ 04712307733, 8547005050 എ​​ന്നീ ന​​മ്പ​​റു​​ക​​ളി​​ലോ മോ​​ഡ​​ൽ​​ഫി​​നി​​ഷിം​​ഗ് സ്കൂ​​ൾ ഓ​​ഫീ​​സു​​മാ​​യോ ബ​​ന്ധ​​പ്പെ​​ട​​ണം.