തിരുവനന്തപുരം: വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ പങ്കെടുപ്പിച്ച് രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്രിസ്മസ് സംഗമം സംഘടിപ്പിച്ചു. രാജ്ഭവനിൽ ആദ്യമായാണ് ക്രിസ്മസ് സംഗമം സംഘടിപ്പിക്കുന്നത്.
സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ആർച്ച്ബിഷപ്പുമാരായ ഡോ. എം. സൂസപാക്യം, മാർ ജോസഫ് പെരുന്തോട്ടം, തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ മാർ മാത്യു അറയ്ക്കൽ, മാർ തോമസ് തറയിൽ, ഗീവർഗീസ് മാർ അപ്രേം, തോമസ് മാർ യൗസേബിയോസ്, ഡോ. വിൻസന്റ് സാമുവൽ, ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഡോ.ആർ. ക്രിസ്തുദാസ്, റവ. ധർമരാജ് റസാലം, റവ. ഡോ. ഉമ്മൻ ജോർജ്, ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ജോസഫ് മാർ ബർണബാസ്, കുര്യാക്കോസ് മാർ സേവേറിയോസ്, മാത്യൂസ് മാർ തിയഡോഷ്യസ്, ഗീവർഗീസ് മാർ കൂറിലോസ്, കുര്യാക്കോസ് മാർ ഗ്രിഗോറിയോസ്, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ദീപിക ചീഫ് എഡിറ്റർ റവ.ഡോ. ജോർജ് കുടിലിൽ, ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ്, മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് ആന്റണി ഡൊമിനിക്, വൈസ് ചാൻസലർമാരായ ഡോ. സാബു തോമസ്, ഡോ. റിജി ജോണ്‍, മോണ്‍. ഡോ. സി. ജോസഫ്, ഫാ. മോർളി കൈതപ്പറന്പിൽ, ഫാ. ബിനോ പട്ടർകളം, ഫാ. സോണി മുണ്ടുനടയ്ക്കൽ, ഫാ. നാത്യു തെങ്ങുംപള്ളി, ഏബ്രഹാം തോമസ്, ഡോ. ജോർജ് കോശി, ഡോ. ഏബ്രഹാം ടി. മാത്യു, ഡോ. പി.സി. ജോണ്‍, ഡോ. ജിജിമോൻ കെ. തോമസ്, ഡോ. കെ.വൈ. ബനഡിക്ട് തുടങ്ങിയവർ പങ്കെടുത്തു.
രാജ്ഭവനിൽ ക്രിസ്മസ് സംഗമം നടത്തി
12:47 AM Dec 07, 2021 | Deepika.com