കൊച്ചി: കെസിബിസി ശീതകാല സമ്മേളനത്തിന് പിഒസിയില്‍ ഇന്നു തുടക്കം. പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര് പങ്കെടുക്കും. കെസിസി- കെസിബിസി സംയുക്തയോഗം ഇന്നു മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. 32 കത്തോലിക്കാ രൂപതകളില്‍നിന്നുള്ള പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും യുവജന, സന്ന്യാസ, അല്മായ സംഘടനാ പ്രതിനിധികളും പങ്കെടുക്കും.
കെസിബിസി സമ്മേളനം ഇന്നു തുടങ്ങും
12:47 AM Dec 07, 2021 | Deepika.com