തൃശൂർ: സിപിഐ വിട്ടവരാണു സിപിഎം ഉണ്ടാക്കിയതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഎം പുറത്താക്കുന്നവർക്കു സിപിഐ താവളമാകുന്നുവെന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ പ്രസ്താവനയ്ക്കു മറുപടി നൽകുക യായിരുന്നു കാനം.
ജയരാജന്റെ പ്രസ്താവന ഗൗരവമായി എടുക്കുന്നില്ല. ആളുകൾ പാർട്ടി മാറുന്നതു സാധാരണ കാര്യമാണെന്നും മുന്നണിമര്യാദയുടെ ലംഘനമല്ലെന്നും കാനം തൃശൂരിൽ പറഞ്ഞു.
സിപിഎമ്മിൽനിന്നു സിപിഐയിലേക്കും തിരിച്ചും ആളുകൾ പോകാറുണ്ട്. ഇക്കാര്യത്തിൽ അസ്വാഭാവികതയൊന്നുമില്ല. ചരിത്രം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം ഉണ്ടാക്കിയത് സിപിഐ വിട്ടവർ: കാനം
12:47 AM Dec 07, 2021 | Deepika.com