തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 3,277 പേർക്കു കോവിഡ്സ്ഥിരീകരിച്ചു. 45,412 സാന്പിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.22 ശതമാനം.
ഇന്നലെ 30 മരണം സ്ഥിരീകരിച്ചു. 138 മുൻ മരണങ്ങളും കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ ആകെ മരണം 41,768 ആയി. ഇന്നലെ 5,833 പേർ രോഗമുക്തി നേടി. 40,730 പേരാണു നിലവിൽ ചികിത്സയിൽ കഴിയുന്നത്.
രോഗം സ്ഥിരീകരിക്കപ്പെ ട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം 568, കോഴിക്കോട് 503, തിരുവനന്തപുരം 482, കോട്ടയം 286, കണ്ണൂർ 267, തൃശൂർ 262, കൊല്ലം 200, ഇടുക്കി 142, മലപ്പുറം 135, ആലപ്പുഴ 123, പാലക്കാട് 99, പത്തനംതിട്ട 95, വയനാട് 62, കാസർഗോഡ് 53.
സംസ്ഥാനത്ത് 3,277 പേർക്കു കോവിഡ്
12:47 AM Dec 07, 2021 | Deepika.com