അഗളി: അട്ടപ്പാടിയിൽ ഉണ്ടായ ശിശുമരണങ്ങൾ കൊലപാതകങ്ങളായി മാത്രമേ കാണാൻ പറ്റുകയുള്ളൂ എന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ .
അട്ടപ്പാടിയിലെ ആരോഗ്യമേഖലയുടെ അവസ്ഥ അതിശോചനീയമാണെന്നും അദ്ദേഹം വിമർശിച്ചു. വിവിധ ഉൗരുകളും ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയും സന്ദർശിച്ചു. അട്ടപ്പാടി ഉൗരുകളിൽ 426 ഗർഭിണികളുണ്ടെന്നു സതീശൻ പറഞ്ഞു. ഇതിൽ 191 കേസുകളും ഹൈ റിസ്ക് കേസുകൾ ആയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അട്ടപ്പാടിയിലെ ശിശുമരണങ്ങൾ കൊലപാതകം: വി.ഡി. സതീശൻ
12:47 AM Dec 07, 2021 | Deepika.com