തിരുവല്ല: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി, സന്ദീപ് കുമാറിനെ ബിജെപി നേതൃത്വത്തിന്റെ അറിവോടെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സന്ദീപിന്റെ വീട് സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ബിജെപികാരന്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിലുള്ളവരെ ഏകോപിപ്പിച്ചു നടത്തിയ കൊലപാതകമാണിത്. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെയും നിയമത്തിനു മുന്പിൽ എത്തിക്കാൻ കഴിയുന്നതരത്തിൽ അന്വേഷണം നടത്തണമെന്നും കോടിയേരി പറഞ്ഞു. സന്ദീപിന്റെ കുടുംബത്തെ സിപിഎം സംരക്ഷിക്കും. കുട്ടികളുടെ പഠനച്ചെലവുകൾ പാർട്ടി വഹിക്കും. ഭാര്യയ്ക്ക് തൊഴിലും കുട്ടികളെ വളർത്താനുള്ള സാന്പത്തിക സഹായവും നൽകുമെന്നും അദ്ദേഹം അറിയിച്ചു.
സന്ദീപിന്റേത് ആസൂത്രിത കൊലപാതകമെന്ന് കോടിയേരി
12:55 AM Dec 06, 2021 | Deepika.com