കൊച്ചി: മലയാള ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും തുടരും. ഈ മാസം 19നു നടക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ ഇരുവര്‍ക്കും എതിരില്ലാതെ വന്നതോടെയാണ് മാറ്റമില്ലെന്ന് ഉറപ്പായത്. ട്രഷറര്‍, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് സിദ്ദിഖും ജയസൂര്യയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും.
രണ്ടു വൈസ് പ്രസിഡന്റുമാരെയും 11 എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുക്കാന്‍ മത്സരം നടക്കും. ആശ ശരത്തും ശ്വേത മേനോനുമാണ് ഔദ്യോഗിക പാനലിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി എട്ട് ആണ്. മൂന്നു സ്ഥാനങ്ങളിലേക്ക് പത്രിക നല്‍കിയിരുന്നെങ്കിലും ഒന്നിലും ഒപ്പു രേഖപ്പെടുത്താത്തതിനാല്‍ ഷമ്മി തിലകന്റെ പത്രികകള്‍ സൂക്ഷ്മപരിശോധനയില്‍ തള്ളി.
‘അമ്മ’ തെരഞ്ഞെടുപ്പ് 19ന്; മോഹന്‍ലാലും ഇടവേള ബാബുവും തുടരും
12:48 AM Dec 06, 2021 | Deepika.com