പാലാ: 2021 നീറ്റ് പ്രവേശനപ്പരീക്ഷയിൽ പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിൽ പരിശീലനം നേടി അഖിലേന്ത്യാ തലത്തിൽ ഉന്നത റാങ്കുകൾ കരസ്ഥമാക്കിയ പ്രതിഭകളെ അനുമോദിക്കുന്നതിനായി ഡയമണ്ട് ഓഡിറ്റോറിയത്തിൽ ബ്രില്ല്യന്റ് അക്കലേഡ് 2021 ആഘോഷിച്ചു.
സമ്മേളനം കേന്ദ്രവിദേശകാര്യ മന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അധ്യക്ഷത വഹിച്ചു. ബ്രില്ല്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർ സ്റ്റീഫൻ ജോസഫിന്റെ സ്വാഗതപ്രസംഗത്തിനു ശേഷം ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് റാങ്കുജേതാക്കളെ അനുമോദിച്ചു.
സിബിഎസ്ഇ സ്കൂൾ ദേശീയതലസമിതി അധ്യക്ഷ ഇന്ദിര രാജൻ, കോട്ടയം ജില്ലാപഞ്ചായത്തു പ്രസിഡന്റ് നിർമല ജിമ്മി തുടങ്ങിയവർ പ്രസംഗിച്ചു.അഖിലേന്ത്യാ റാങ്കു പട്ടികയിൽ 500 റാങ്കുവരെ നേടിയ 30 വിദ്യാർഥികൾക്ക് കാഷ് അവാർഡും ഗോൾഡ് മെഡലും പുരസ്കാരവും സമ്മാനിച്ചു.
പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്റർ മെഡിക്കൽ വിക്ടറി ഡേ ആഘോഷിച്ചു
12:48 AM Dec 06, 2021 | Deepika.com