തിരുവല്ല: പെരിങ്ങരയിൽ സിപിഎം ലോക്കൽ സെക്രട്ടറി ചാത്തങ്കേരി പുത്തൻവീട്ടിൽ പി.ബി. സന്ദീപ് കുമാറിനെ (33) കുത്തിക്കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളും അറസ്റ്റിൽ.
പെരിങ്ങര ചാത്തങ്കേരി കൗസല്യയിൽ ജിഷ്ണു രഘു, തിരുവല്ല അഴിയിടത്തുച്ചിറ പാറത്തുണ്ടിയിൽ പി.എ. നന്ദകുമാർ, ചങ്ങനാശേരി പായിപ്പാട് കൊച്ചുപറന്പിൽ പ്രമോദ് പ്രസന്നൻ, കണ്ണൂർ ചെറുപുഴ മരുതുംപാടി കുന്നിൽ മുഹമ്മദ് ഫൈസിൽ, തിരുവല്ല വേങ്ങൽ സ്വദേശി അഭി എന്നിവരെയാണ് തിരുവല്ല ഡിവൈഎസ്പി വി. രാജപ്പൻ റാവുത്തറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
പ്രതികളിൽ നാലുപേരെ ഇന്നലെ പുലർച്ചെ കായംകുളം കരുവാറ്റയിൽനിന്നും അഭിയെ വൈകുന്നേരവും പിടികൂടുകയായിരുന്നു.
വ്യാഴാഴ്ച രാത്രി തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിലെ വയലിലാണ് കൊലപാതകം നടന്നത്. തിരുവല്ലയിലും സമീപ പഞ്ചായത്തുകളിലും ഇന്നലെ ഹർത്താൽ ആചരിച്ചു.
സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം: അഞ്ചുപേർ അറസ്റ്റിൽ
01:08 AM Dec 04, 2021 | Deepika.com