തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 4995 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,343 സാന്പിളുകളാണ് പരിശോധിച്ചത്. 8.01 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
44 മരണങ്ങൾകൂടി സ്ഥിരീകരിച്ചു. ഇതുകൂടാതെ കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 225 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 41,124 ആയി. 4463 പേർ ഇന്നലെ രോഗമുക്തരായി. 44,637 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-790, എറണാകുളം-770, കോഴിക്കോട്-578, കോട്ടയം-532, തൃശൂർ-511, കൊല്ലം-372, കണ്ണൂർ-284, പത്തനംതിട്ട-243, മലപ്പുറം-205, ആലപ്പുഴ-195, വയനാട്-158, ഇടുക്കി-148, പാലക്കാട്-130, കാസർഗോഡ്-79.
സംസ്ഥാനത്ത് ഇന്നലെ 4995 പേർക്ക് കോവിഡ്
12:59 AM Dec 04, 2021 | Deepika.com