മു​ന്‍ എം​എ​ല്‍​എയുടെ മ​ക​ന്‍റെ ആ​ശ്രി​തനി​യ​മ​നം റ​ദ്ദാ​ക്കി

12:20 AM Dec 04, 2021 | Deepika.com
കൊ​​​ച്ചി: അ​​​ന്ത​​​രി​​​ച്ച ചെ​​​ങ്ങ​​​ന്നൂ​​​ര്‍ മു​​​ന്‍ എം​​​എ​​​ല്‍​എ​​യും സി​​പി​​എം നേ​​താ​​വു​​മാ​​യ കെ.​​​കെ. രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ നാ​​​യ​​​രു​​​ടെ മ​​​ക​​​ന്‍ ആ​​​ര്‍. പ്ര​​​ശാ​​​ന്തി​​​ന് ആ​​​ശ്രി​​​ത നി​​​യ​​​മ​​​നം ന​​​ല്‍​കി​​​യ സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​പ​​​ടി ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി. നി​​​യ​​​മ​​​ന​​​ത്തി​​​​നെ​​​തി​​​രേ പാ​​​ല​​​ക്കാ​​​ട് സ്വ​​​ദേ​​​ശി അ​​​ശോ​​​ക് കു​​​മാ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍ അ​​​ധ്യ​​​ക്ഷ​​​നാ​​​യ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ തീ​​​രു​​​മാ​​​നം.

എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദ​​​ധാ​​​രി​​​യാ​​​യ ആ​​​ര്‍. പ്ര​​​ശാ​​​ന്തി​​​ന് പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ല്‍ അ​​​സി. എ​​​ന്‍​ജി​​​നിയ​​​ര്‍ ത​​​സ്തി​​​ക സൂ​​​പ്പ​​​ര്‍ ന്യൂ​​​മ​​​റ​​​റി​​​യാ​​​യി സൃ​​​ഷ്ടി​​​ച്ചാ​​​ണ് നി​​​യ​​​മി​​​ച്ചി​​​രു​​​ന്ന​​​ത്.

എം​​​എ​​​ല്‍​എ സ​​​ര്‍​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​ര​​​ന​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ മ​​​ക​​​ന് ആ​​​ശ്രി​​​ത നി​​​യ​​​മ​​​നം ന​​​ല്‍​കാ​​​ന്‍ വ്യ​​​വ​​​സ്ഥ​​​യി​​​ല്ലെ​​​ന്നും പ്ര​​​ശാ​​​ന്തി​​​നെ ജോ​​​ലി​​​യി​​​ല്‍ തു​​​ട​​​രാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

പി​​​താ​​​വി​​​ന്‍റെ മ​​​ര​​​ണ​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്ന് നി​​​യ​​​മ​​​സ​​​ഭാ സീ​​​റ്റ് ആ​​​വ​​​ശ്യ​​​പ്പെ​​​ടാ​​​തി​​​രി​​​ക്കാ​​​നാ​​​ണ് മ​​​ക​​​ന് ജോ​​​ലി ന​​​ല്‍​കി​​​യ​​​തെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​ഞ്ഞി​​​രു​​​ന്നു.