തിരുവനന്തപുരം: കഴിഞ്ഞ വർഷം പുറത്തിറക്കിയ ശന്പള പരിഷ്കരണ ഉത്തരവു നടപ്പാക്കുന്നതിലെ കാലതാമസം ഇല്ലാതാക്കാൻ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ മീറ്റിംഗ് നടത്തണമെന്ന് കെജിഎംസിടിഎയുടെ ആവശ്യം പരിഗണിക്കാത്ത സാഹചര്യത്തിൽ മെഡിക്കൽ കോളജ് അധ്യാപകർ നടത്തുന്ന സമരത്തിന്റെ ഭാഗമായി പ്രിൻസിപ്പൽ ഓഫീസുകൾക്കു മുന്നിൽ പ്രതിഷേധ ധർണയും പഠനനിഷേധ ജാഥയും നടത്തി.
എൻട്രി കേഡർ തലത്തിലുള്ള അപാകതകൾ പരിഹരിക്കുക, നിലവിലുള്ള മെഡിക്കൽ കോളജുകളിലെ അധ്യാപകരെ പുതുതായി ആരംഭിച്ച ഇടുക്കി, കോന്നി മെഡിക്കൽ കോളജുകളിലേക്ക് പുനർവിന്യസിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുക തുടങ്ങിയവയായിരുന്നു മറ്റ് ആവശ്യങ്ങൾ.
കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ. എസ്. ബിനോയ് തിരുവനന്തപുരം മെഡിക്കൽ കോളജിലും സംസ്ഥാനസെക്രട്ടറി ഡോ നിർമൽ ഭാസ്കർ ആലപ്പുഴ മെഡിക്കൽ കോളജിലും പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി.
മെഡിക്കൽ കോളജ് ഡോക്ടർമാർ പ്രതീകാത്മക പ്രതിഷേധം നടത്തി
12:20 AM Dec 04, 2021 | Deepika.com