കോഴിക്കോട്: തടവുകാരുടെ ജയില്മാറ്റത്തില് നിബന്ധനകള്‍ കര്‍ശനമാക്കി ഡിജിപിയുടെ ഉത്തരവ്. തടവുകാരുടെ അപേക്ഷകളില്‍ തീരുമാനമെടുക്കുന്നത് ജയില്‍ ചട്ടങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടായിരിക്കണമെന്നാണ് ഡിജിപി ഡോ. ഷേയ്ക്ക് ദര്‍വേഷ് സാഹിബ് ഉത്തരവിട്ടിട്ടുള്ളത്.
സ്ഥലമാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ നിലവിലുള്ള ചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് എല്ലാ സ്ഥാപന മേധാവികളും ഉറപ്പുവരുത്തണം.
ജയിലിലെ അച്ചടക്കവും ക്രമസമാധാനവും നിലനിര്‍ത്തുന്നതിന് അനിവാര്യമാണെന്ന് സൂപ്രണ്ട് കരുതുകയാണെങ്കില്‍ ഒരേ കേസില്‍ ശിക്ഷിക്കപ്പെട്ട തടവുകാരെ വ്യത്യസ്ത ജയിലുകളിലേക്കു മാറ്റാവുന്നതാണെന്നും ഉത്തരവിലുണ്ട്.
കെ. ഷിന്റുലാല്‍
ജയില്‍മാറ്റം: കര്‍ശന നിബന്ധനകളുമായി ഡിജിപിയുടെ ഉത്തരവ്
12:20 AM Dec 04, 2021 | Deepika.com