കൊച്ചി: കൊച്ചി മെട്രോയില്‍ നാളെ ഉച്ചകഴിഞ്ഞു മൂന്നു മുതൽ നാലു വരെ സൗജന്യ യാത്ര ചെയ്യാം.
വൈറ്റില, ആലുവ സ്റ്റേഷനുകളില്‍ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചുമാണ് സൗജന്യയാത്ര. ഇതിനായി വൈറ്റില, ഇടപ്പള്ളി, ആലുവ മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽ ബന്ധപ്പെടണം.
കൊച്ചി മെട്രോയിൽ ഇതുവരെ യാത്രാ ചെയ്യാത്തവർക്ക് അവസരം നല്‍കുന്നതിനായാണ് സൗജന്യ യാത്ര ഒരുക്കിയിരിക്കുന്നത്. ഒറ്റയ്ക്കോ സംഘമായോ യാത്ര ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു.
നാളെ മെട്രോയില്‍ ഒരു മണിക്കൂര്‍ സൗജന്യ യാത്ര
12:20 AM Dec 04, 2021 | Deepika.com