പാലാ: പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്റർ പുതിയതായി പണികഴിപ്പിച്ച ബ്രില്ല്യന്റ് ഡയമണ്ട് ബ്ലോക്കിന്റെ വെഞ്ചിരിപ്പും ഉദ്ഘാടനവും ഇന്നു നടക്കും.
ഉച്ചയ്ക്കു 12നു പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ മുഖ്യകാർമികത്വത്തിൽ വെഞ്ചിരിപ്പു കർമം നടക്കും. ഡയമണ്ട് ബ്ലോക്കിന്റെ ഉദ്ഘാടനം വൈകുന്നേരം അഞ്ചിനു ബ്രില്ല്യന്റിന്റെ ഡയമണ്ട് ഓഡിറ്റോറിയത്തിൽ മന്ത്രി സജി ചെറിയാൻ നിർവഹിക്കും. മാണി സി. കാപ്പൻ എംഎൽഎ അധ്യക്ഷത വഹിക്കും.
ബ്രില്ല്യന്റ് സ്റ്റഡി സെന്റർ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന്
11:51 PM Dec 03, 2021 | Deepika.com