മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറന്നത് പ്രതിഷേധാർഹം: മന്ത്രി റോഷി

01:15 AM Dec 03, 2021 | Deepika.com
ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ​നി​ന്നു മു​ന്ന​റി​യി​പ്പി​ല്ലാ​തെ വെ​ള്ളം തു​റ​ന്നു​വി​ട്ട ത​മി​ഴ്നാ​ടി​ന്‍റെ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ.

ഈ​മാ​സം പ​ത്തി​നു സു​പ്രീം​കോ​ട​തി കേ​സ് പ​രി​ഗ​ണി​ക്കു​ന്പോ​ൾ ത​മി​ഴ്നാ​ട് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന വീ​ഴ്ച ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഒ​ന്നി​ലേ​റെ ത​വ​ണ ഉ​ണ്ടാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മേ​ൽ​നോ​ട്ട സ​മി​തി​യു​ടെ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് തീ​രു​മാ​നം.

ത​മി​ഴ്നാ​ട് ചീ​ഫ് സെ​ക്ര​ട്ട​റി​യെ ഇ​തി​നോ​ട​കം രേ​ഖാ​മൂ​ലം പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​ട്ടു​ണ്ട്. മു​ല്ല​പ്പെ​രി​യാ​റി​ലെ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി സം​സാ​രി​ച്ച​താ​യും മ​ന്ത്രി കൂട്ടിച്ചേ ർത്തു.