കുറ്റിപ്പുറം: രേഖകളില്ലാത്ത 63 ലക്ഷം രൂപയുമായി രണ്ടുപേരെ കുറ്റിപ്പുറം പോലീസ് പിടികൂടി. വേങ്ങര സ്വദേശികളായ എടകണ്ടൻ വീട്ടിൽ സഹീർ (26), ഉത്തൻകാര്യപുറത്ത് ഷമീർ (24) എന്നിവരെയാണ് കുറ്റിപ്പുറം എസ്എച്ച്ഒ ശശീന്ദ്രൻ മേലഴിലും സംഘവും പിടികൂടിയത്. കുറ്റിപ്പുറം സിഗ്നൽ പരിസരത്ത് വാഹനപരിശോധന നടത്തുന്നതിനിടെയാണ് കാറിന്റെ രഹസ്യഅറയിൽ സൂക്ഷിച്ച പണം കണ്ടെത്തിയത്. 500 രൂപയുടെ കെട്ടുകളാക്കിയാണു പണം സൂക്ഷിച്ചിരുന്നത്.
കുറ്റിപ്പുറം ഹൈവേ ജംഗഷന് സമീപത്ത് ഇന്നലെ രാവിലെ പത്തോടെ പരിശോധന നടത്തുന്നതിനിടെ വളാഞ്ചേരി ഭാഗത്തുനിന്നു വന്ന കാർ പരിശോധിക്കുന്നതിനിടയിൽ യാത്രക്കാരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് കാറിനുൾവശം വിശദമായി പരിശോധിച്ചപ്പോഴാണ് രഹസ്യഅറയിൽ സൂക്ഷിച്ച പണം കണ്ടെടുത്തത്.
പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് നിന്നെത്തിയ ഇൻകം ടാക്സ് വിഭാഗം പ്രതികളെ ചോദ്യം ചെയ്ത് വരുകയാണ്.
രേഖകളില്ലാത്ത 63 ലക്ഷവുമായി 2 യുവാക്കൾ പിടിയിൽ
12:47 AM Dec 03, 2021 | Deepika.com