കണ്ണൂർ: പെരിയ ഇരട്ടക്കൊലപാതകക്കേസ് കണ്ണൂരിലേക്കു നീളുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. കണ്ണൂരിൽ പറഞ്ഞു.
ഉദുമ എംഎൽഎ കെ.വി. കുഞ്ഞിരാമൻ പ്രതിപ്പട്ടികയിൽ വന്നതുകൊണ്ടു മാത്രം ഈ കേസ് അവസാനിക്കില്ല. പെരിയയിലെ ബിസിനസുകാരനായ ശാസ്താ ഗംഗാധരനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ശാസ്താ ഗംഗാധരന്റെ മകനും ശരത് ലാലുമായുള്ള തർക്കമാണ് കൊലപാതകത്തിന്റെ ആസൂത്രണത്തിലേക്ക് എത്തിച്ചത്.
ആസൂത്രണത്തിന് പിന്നിൽ കണ്ണൂരിലെ കൊലയാളികൾ: കെ. സുധാകരൻ
12:22 AM Dec 03, 2021 | Deepika.com