കാസര്‍ഗോഡ്: പെരിയ കൊലക്കേസിൽ രാഷ്ട്രീയ മുതലെടുപ്പിന് സിബിഐ കൂട്ടുനിന്നുവെന്ന് സിപിഎം. കോൺഗ്രസ് പറഞ്ഞവരെ സിബിഐ പ്രതിചേർത്തുവെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ ആരോപിച്ചു.
കേസിൽ സിപിഎമ്മിന് ഒന്നും ഒളിച്ചുവയ്ക്കാനില്ല. കൊലപാതകം പാർട്ടി അറിഞ്ഞതല്ല. പ്രവർത്തകരോ നേതാക്കന്മാരോ പ്രതികളായാൽ കൈയുംകെട്ടി നിൽക്കില്ലെന്നും നിയമപരമായി കൂടെ നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ മുതലെടുപ്പിനു സിബിഐ കൂട്ടുനിന്നു: സിപിഎം
12:22 AM Dec 03, 2021 | Deepika.com