കോഴിക്കോട്: സവേരിയന്‍ പുരസ്കാരം സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍ . 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരമെന്ന് മോണ്‍. വിന്‍സന്റ് അറയ്ക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
17-ന് രാവിലെ പത്തിന് സെന്റ് സേവ്യേഴ്സ് കോളജില്‍ നടക്കുന്ന ചടങ്ങില്‍ കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അവാര്‍ഡ് സമ്മാനിക്കും. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി നടപ്പിലാക്കിയ സേവനങ്ങള്‍ കണക്കിലെടുത്താണ് പുരസ്കാരമെ ന്ന് ജൂറി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സെന്റ് സേവ്യേഴ്സ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. വര്‍ഗീസ് മാത്യു, ഫാ. ജോണ്സണ് കൊച്ചുപറമ്പില്‍, റവ. ഡോ. ഷാനു ഫെര്‍ണാണ്ടസ് എന്നിവര്‍ പങ്കെടുത്തു.
സവേരിയന്‍ പുരസ്കാരം ഭിന്നശേഷി കമ്മീഷണര്‍ക്ക്
12:12 AM Dec 03, 2021 | Deepika.com