കൊച്ചി: കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) ആഭിമുഖ്യത്തില്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുനാള്‍ ദിനമായ ഇന്നു ലത്തീന്‍ കത്തോലിക്കാ ദിനമായി ആചരിക്കും.
എറണാകുളം ഇഎസ്എസ്എസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ദിനാഘോഷത്തില്‍ കെആര്‍എല്‍സിസി അധ്യക്ഷന്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍ ആമുഖ സന്ദേശം നല്‍കും. കെആര്‍എല്‍സിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ അധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും.
ലത്തീന്‍ കത്തോലിക്കാ ദിനാചരണം ഇന്ന്
12:12 AM Dec 03, 2021 | Deepika.com