കെസിബിസി മദ്യവിരുദ്ധ സമിതി വക്താക്കൾ
12:12 AM Dec 03, 2021 | Deepika.com
കൊച്ചി: മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സഭയുടെ നിലപാട് വ്യക്തമാക്കുന്നതിനായി കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ഔദ്യോഗിക വക്താക്കളായി ഫാ. ജോണ്‍ അരീക്കല്‍ (തിരുവനന്തപുരം), അഡ്വ. ചാര്‍ളി പോള്‍ (എറണാകുളം), റവ. ഡോ. ദേവസി പന്തലൂക്കാരന്‍ (തൃശൂര്‍), യോഹന്നാന് ആന്റണി (കൊല്ലം), ഫാ. ചാക്കോ കുടിപ്പറമ്പില്‍(തലശേരി) എന്നിവരെ നിയോഗിച്ചതായി കെസിബിസി മദ്യവിരുദ്ധ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് അറിയിച്ചു.