കൊച്ചി: കൊച്ചിയില്‍നിന്ന് ലക്ഷദ്വീപിലേക്ക് പോയ യാത്രാകപ്പലായ എംവി കവരത്തിയില്‍ തീപിടിത്തം. കപ്പലിലെ അഗ്നിരക്ഷാ വിഭാഗം ഉടന്‍ തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കപ്പലിന്റെ എന്‍ജിനില്‍നിന്നാണ് തീ പടര്‍ന്നത്. ആളപായമില്ല.
624 യാത്രികരും 85 ജീവനക്കാരുമായാണ് കൊച്ചിയില്‍നിന്ന് ചൊവ്വാഴ്ച രാത്രി കപ്പൽ പുറപ്പെട്ടത്. ഇന്നലെ രാവിലെ കവരത്തിയിലെത്തിയപ്പോള് 302 യാത്രികര്‍ അവിടെ ഇറങ്ങി. ബാക്കി 322 യാത്രക്കാരുമായി ആന്ത്രോത്തിലേക്ക് പോകുന്നതിനിടെ ഉച്ചയ്ക്ക് 12.30ഓടെയാണ് തീ പടര്‍ന്നത്. കവരത്തി ദ്വീപില്‍നിന്ന് 29 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു സംഭവം.
തുറമുഖ വകുപ്പിന്റെ മറ്റൊരു യാത്രാകപ്പലായ എംവി കോറല്‍ സ്ഥലത്തെത്തി യാത്രികരെ സുരക്ഷിതമായി ഒഴിപ്പിച്ചു. തീപിടിത്തമുണ്ടായ കപ്പലിനെ കെട്ടിവലിച്ച് അന്ത്രോത്ത് ദ്വീപിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് തുറമുഖ വകുപ്പ്.
ലക്ഷദ്വീപിൽ കപ്പലിനു തീപിടിച്ചു
01:40 AM Dec 02, 2021 | Deepika.com