തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാർ അപേക്ഷകളും മറ്റും മന്ത്രിക്കു നേരിട്ടു സമർപ്പിച്ചാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന വിവാദ ഉത്തരവിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
നിർമാണ പ്രവർത്തനങ്ങൾ അടക്കമുള്ള ഫയലുകളും അപേക്ഷകളും ഉദ്യോഗസ്ഥ തലത്തിലൂടെ മാത്രമേ നൽകാവൂ എന്ന് 2018 ൽ ഇറക്കിയ ഉത്തരവ് നിലവിലുണ്ട്. എന്നാൽ ജീവനക്കാരുടെ പരാതികൾ മന്ത്രിയെ നേരിട്ട് അറിയിക്കരുതെന്നും അങ്ങനെ ഉണ്ടായാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത് ഭരണ വിഭാഗം ചീഫ് എൻജിനിയർ ഉത്തരവ് ഇറക്കിയിരുന്നു.
മന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരമാണ് ഉത്തരവിറക്കിയതെന്നും പറഞ്ഞിട്ടുണ്ട്. മന്ത്രിയുടെ ഓഫീസ് ഇത്തരത്തിൽ നിർദേശം നൽകിയിട്ടില്ല. പൊതുമരാമത്ത് ഭരണ വിഭാഗം ചീഫ് എൻജിനിയറോട് വിശദീകരണം ചോദിച്ചതായി മന്ത്രി പറഞ്ഞു.
വിവാദ ഉത്തരവിൽ അന്വേഷണം നടത്തും: മന്ത്രി മുഹമ്മദ് റിയാസ്
01:27 AM Dec 02, 2021 | Deepika.com