കൂത്തുപറമ്പ്: സ്കൂളിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ മൊബൈൽ വീഡിയോ കാമറ ഓൺ ചെയ്ത് ഒളിപ്പിച്ചുവച്ച അധ്യാപകൻ അറസ്റ്റിൽ. പിണറായി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വിദ്യാലയത്തിലെ അറബിക് അധ്യാപകനായ വടകര വള്ളിയാട്ട് സ്വദേശി നൗഷാദിനെ (36)യാണ് ധർമടം ഇൻസ്പെക്ടർ ടി.പി. സുമേഷും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസമാണ് സംഭവം. ശുചിമുറിയിൽ മൊബൈൽ ഫോൺ വീഡിയോ കാമറ ഓൺചെയ്ത നിലയിൽ വിദ്യാർഥിനി കാണുകയും സംഭവത്തെക്കുറിച്ച് വീട്ടിൽ പറയുകയുമായിരുന്നു. വിവരം ലഭിച്ചതിനെത്തുടർന്ന് സ്കൂൾ അധികൃതർ പിണറായി സ്റ്റേഷനിൽ പരാതി നൽകി. തുടർന്നു നടത്തിയ അന്വേഷണത്തിനൊടുവിൽ ഇന്നലെയാണ് നൗഷാദിനെ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നു മാസം മുമ്പാണ് ഇയാൾ സ്കൂളിൽ അധ്യാപകനായി ജോലിയിൽ ചേർന്നത്.
പെൺകുട്ടികളുടെ ശുചിമുറിയിൽ കാമറ; അധ്യാപകൻ അറസ്റ്റിൽ
01:27 AM Dec 02, 2021 | Deepika.com