കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിയായ റോബിന് വടക്കുഞ്ചേരിക്ക് വിചാരണക്കോടതി വിധിച്ച 20 വര്‍ഷം കഠിനതടവ് പത്തുവർഷമാക്കി ഹൈക്കോടതി കുറച്ചു. ഒരു ലക്ഷം രൂപ പിഴ അടയ്ക്കണം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ തലശേരി പോക്സോ കോടതി വിധിച്ച ശിക്ഷയ്ക്കെതിരേ റോബിന് വടക്കുഞ്ചേരി നല്കിയ അപ്പീല്‍ പരിഗണിച്ചാണ് ജസ്റ്റീസ് ആര്. നാരായണ പിഷാരടിയുടെ ഉത്തരവ്.
കൊട്ടിയൂര്‍ പീഡനക്കേസ്: കഠിന തടവ് 10 വര്‍ഷമാക്കി കുറച്ചു
01:27 AM Dec 02, 2021 | Deepika.com