കൊച്ചി: കോവിഡ് സാഹചര്യവും സാമ്പത്തിക പ്രത്യാഘാതവും കണക്കിലെടുത്ത് പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് ജിഎസ്ടി കൗണ്‍സില്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഈ മറുപടി തൃപ്തികരമല്ലെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി ഇക്കാര്യത്തില്‍ വിശദമായ സ്റ്റേറ്റ്മെന്റ് നല്കാന് നിര്‍ദേശം നല്കി.
ഇന്ധനവില വര്‍ധന തടയാന്‍ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ കേരള പ്രദേശ് ഗാന്ധി ദര്ശന് വേദി നല്കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി. പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.
പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന്
12:52 AM Dec 02, 2021 | Deepika.com