തിരുവനന്തപുരം: തൊടുപുഴ അറക്കളം വില്ലേജിൽ ഐക്യമലയരയ മഹാസഭയുടെ വിദ്യാഭ്യാസ ഏജൻസിയായ മലയരയ എജ്യൂക്കേഷണൽ ട്രസ്റ്റിന് പുതിയ എയ്ഡഡ് കോളജ് തുടങ്ങാൻ അനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളജ്, നാടുകാണി എന്ന പേരിലുള്ള കോളജ് 2021-22 അധ്യയന വർഷം തന്നെ പ്രവർത്തനം തുടങ്ങും. ബിഎ ഇക്കണോമിക്സ്, ബിഎസ്സി ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കണ്ട്രോൾ എന്നീ കോഴ്സുകളാണ് ഉണ്ടാകുക.
തൊടുപുഴ അറക്കുളത്ത് പുതിയ എയ്ഡഡ് കോളജ്
12:32 AM Dec 02, 2021 | Deepika.com