കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയിട്ടുള്ള കേരള ക്രിസ്ത്യന്‍ വിവാഹ രജിസ്ടേഷന് ബില്‍ 2020 നടപ്പാക്കരുതെന്നു കെസിബിസി പ്രോലൈഫ് സമിതി. ലോക രാഷ്ട്രങ്ങളും മതേതര ഭാരതവും അംഗീകരിച്ചിട്ടുള്ള കത്തോലിക്കാ സഭയുടെ കാനോന്‍ നിയമങ്ങള്‍ക്ക് വിരുദ്ധമാണു ബില്‍.
കത്തോലിക്കാ വിശ്വാസ പ്രകാരമുള്ള വിവാഹത്തിന്റെയും കുടുംബത്തിന്റെയും അടിസ്ഥാന മൂല്യങ്ങളെ അവഗണിക്കുന്ന ബില്‍ തള്ളിക്കളയണമെന്ന് കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ജോണ്സണ് ചൂരേപറമ്പില്‍, ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ച്ചങ്ങാടന്‍, ഡയറക്ടര്‍ ഫാ. പോള്‍സണ്‍ സിമേന്തി എന്നിവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ക്രിസ്ത്യന്‍ വിവാഹ രജിസ്ട്രേഷന് ബില്‍ നടപ്പാക്കരുത്: പ്രോലൈഫ്
12:32 AM Dec 02, 2021 | Deepika.com