തളിപ്പറമ്പ്: തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടാംവർഷ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗിംഗിന്റെ മറവിൽ മർദിച്ചെന്നു പരാതി. ചിറക്കൽ സ്വദേശി അസ്ലഫാണ് റാഗിംഗിനിരയായത്. സംഭവത്തിൽ ഒൻപത് മൂന്നാം വർഷ വിദ്യാർഥികൾക്കെതിരേ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് അസ്ലഫിനെ മൂന്നാംവർഷ വിദ്യാർഥികൾ മർദിച്ചത്. കോളജ് വിട്ടശേഷം ഒൻപത് മൂന്നാം വർഷ വിദ്യാർഥികൾ ചേർന്നു മർദിച്ചതായാണ് അസ്ലഫ് പ്രിൻസിപ്പലിനു പരാതി നൽകിയത്.
സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ റാഗിംഗ്; ഒൻപത് വിദ്യാർഥികൾക്കെതിരേ കേസ്
12:32 AM Dec 02, 2021 | Deepika.com