കൊച്ചി: സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്രക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള 2021ലെ ജംനലാല്‍ ബജാജ് പുരസ്കാരം മാഹേര്‍ പ്രസ്ഥാനത്തിന്റെ സ്ഥാപക സിസ്റ്റര്‍ ലൂസി കുര്യന്.
പത്തു ലക്ഷം രൂപയും ബഹുമതിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം ആറിനു നൊബേല്‍ സമ്മാനജേതാവ് കൈലാഷ് സത്യാര്‍ഥി സമര്‍പ്പിക്കും. ബംഗളൂരു ആസ്ഥാനമായ ജംനലാല്‍ ബജാജ് ഫൗണ്ടേഷനാണു പുരസ്കാരം ഏര്‍പ്പെടുത്തിയത്.
കണ്ണൂര്‍ കോളയാട് സ്വദേശിനിയായ സിസ്റ്റര്‍ ലൂസി കുര്യന് 1997 ല്‍ പൂനെയിലാണു പാവപ്പെട്ടവരെ സംരക്ഷിക്കുന്നതിനു മാഹേര്‍ പ്രസ്ഥാനം തുടങ്ങിയത്.
സിസ്റ്റര്‍ ലൂസി കുര്യനു പുരസ്കാരം
11:33 PM Dec 01, 2021 | Deepika.com