തിരുവല്ല: അമേരിക്കയിലെ അലബാമ മോണ്ട് ഗോമറിയിൽ ഉറങ്ങിക്കിടന്നിരുന്ന മലയാളി യുവതി വെടിയേറ്റു മരിച്ചു. തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യു (19)വാണ് മരിച്ചത്.
വീടിന്റെ മുകളിലത്തെ നിലയിൽ താമസിക്കുന്നയാളിന്റെ തോക്കിൽനിന്നുള്ള വെടിയുണ്ടകൾ സീലിംഗ് തുളച്ച് ശരീരത്തിൽ പതിക്കുകയായിരുന്നു. തിരുവല്ല നോർത്ത് നിരണം ഇടപ്പള്ളി പറന്പിൽ വീട്ടിൽ ബോബൻ മാത്യു - ബിൻസി ദന്പതികളുടെ മകളാണ്.
സഹോദരങ്ങൾ: ബിമൽ, ബേസൽ. യുഎസിൽ വിദ്യാർഥിനിയായിരുന്നു മറിയം. മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കും.
മലയാളി യുവതി യുഎസിൽ വെടിയേറ്റു മരിച്ചു
02:23 AM Dec 01, 2021 | Deepika.com