തിരുവനന്തപുരം: കേരളത്തിലേക്കുള്ള ബസ് സർവീസ് പുനരാരംഭിക്കാൻ തമിഴ്നാട് സർക്കാർ അനുമതി നൽകിയതിനെ തുടർന്ന് കെഎസ്ആർടിസി ഇന്നു മുതൽ തമിഴ്നാട്ടിലേക്ക് സർവീസ് പുനരാരംഭിക്കും. കോവിഡ് വ്യാപന സമയത്ത് അന്തർ സംസ്ഥാന സർവീസുകൾ നിർത്തിവച്ച ശേഷം കർണാടകത്തിലേക്ക് സർവീസുകൾക്ക് അനുമതി ലഭിച്ചെങ്കിലും തമിഴ്നാട് ഇതുവരെ അനുമതി നൽകിയിരുന്നില്ല.
തുടർന്നു മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു. ഗതാഗത മന്ത്രി ആന്റണി രാജു ആറിന് തമിഴ്നാട് ഗതാഗത മന്ത്രിയുമായി ചർച്ച നടത്താനിരിക്കെയാണ് തമിഴ്നാട് അനുമതി നൽകിയത്.
തമിഴ്നാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ ഇന്നു മുതൽ
02:23 AM Dec 01, 2021 | Deepika.com