കൊച്ചി: ഇടപ്പള്ളി കുന്നുംപുറത്ത് വാടകയ്ക്ക് നല്‍കിയിരുന്ന നാലുനില ഫ്ളാറ്റിൽ വൻ തീപിടിത്തം. രക്ഷപ്പെടാനായി കെട്ടിടത്തില്‍നിന്നു താഴേക്ക് ചാടിയ രണ്ട് സ്ത്രീകളടക്കം എട്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂര്‍ണിമ (22), അപര്‍ണ (29) എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഇന്നലെ രാവിലെ എട്ടോടെ അമൃത അവന്യു ഫ്ളാറ്റിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു.
അമൃത ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുന്ന രോഗികളുടെ കൂടെ താമസിക്കുന്നവരും ഇതരസംസ്ഥാന തൊഴിലാളികളുമാണ് ഫ്ളാറ്റിലെ താമസക്കാർ. രാവിലെ കുറേപ്പേർ പുറത്തുപോയിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഒന്നാം നിലയിലെ 104 -ാം നമ്പര്‍ മുറിയിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇടപ്പള്ളിയിൽ നാലുനില ഫ്ളാറ്റിൽ തീപിടിത്തം
02:05 AM Dec 01, 2021 | Deepika.com